41. ചക്കയും ബുക്കും പ്രദര്‍ശനം ഒരു ഓര്‍മ്മക്കുറിപ്പ്

ഞങ്ങള്‍   കോഴിക്കോട്ടുകാര്‍  പല രീതിയിലും പ്രതേകതകള്‍  ഉള്ളവരാണെന്നറിയാമല്ലോ. ബിരിയാണിയും  അലുവയും മാത്രമല്ല, ഒരു തെരുവ് തന്നെ മുട്ടായി തെരുവാക്കിയവരാണ് കോഴിക്കോട്ടുകാര്‍. പ്രാതലായി  രാവിലെ  കോഴിക്കോടന്‍   സുലൈമാനിയും ഉണക്കയല  പൊരിച്ചതും  കഴിക്കുന്നതും ഞങ്ങളില്‍  ചിലര്‍ക്കെങ്കിലും   പ്രിയം തന്നെ. കോഴിക്കോടന്‍ കുലുക്ക്(ക്കി) സര്‍ബത്തും പൊറോട്ടയും  ഇപ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും  എല്ലായിടത്തും കിട്ടുമെങ്കിലും. . വിവാഹതലേന്ന് ഉള്ള  മദ്യസല്‍ക്കാരവും   നവ ദമ്പതികളെ പോത്തിന്‍റെ  പുറത്ത്  എഴുനള്ളിക്കുന്നതും അവരെ റാഗു ചെയ്യുന്നതും   എല്ലാം  ഞങ്ങള്‍  അടുത്ത  കാലത്തു   തുടങ്ങിയ  വികൃതികള്‍  ആണെന്ന് എല്ലാവര്‍ക്കും  അറിയാമല്ലൊ.

 



ചക്കയും ബുക്കും നല്ല കൂട്ട് അല്ലെ?  ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ ദൂരത്തില്‍  സരോവരം ബയോപാര്‍ക്കിന്റെ  എതിര്‍ വശം  കുറെ ദിവസം  നടന്ന ഒരു ഉത്സവം ആയിരുന്നു  ചക്കയും ബുക്കും ഉത്സവം. ഒലിവ് ബുക്ക്സിന്റെ ബിബ്ലിയോ  എന്ന് വിളിക്കുന്ന ബുക്ക്   പ്രദര്ശനവും  അതോടൊപ്പം  ചക്ക മഹോത്സവവും. ഒരു വശത്തു   പുസ്തകപ്രദര്‍ശനവും എംടിയെയും മുകുന്ദനെയും പോലുള്ള മഹാരഥന്മാരായ  പുസ്തകരചയിതാക്കളുടെ  രചനകളെ കുറിച്ചുള്ള ഗഹനമായ  ചര്‍ച്ചകളും  പുസ്തകപ്രകാശനവും മറ്റും. മറ്റൊരു ഭാഗത്ത്‌ കുടുംബ ശ്രീയിലെ  സഹോദരിമാര്‍  ഉണ്ടാക്കിയ  ചക്ക വിഭവങ്ങളും ഫുഡ്കോര്‍ട്ടും  മറുവശത്തും. ചക്ക വിഭവങ്ങളെന്തൊക്കെയെന്നറിയണമെങ്കില്‍  ഇതോടൊപ്പം ഉള്ള  മെനുവിന്‍റെ ഫോട്ടോ നോക്കുക വിശദമായ   മെനു കാണാം  ചക്ക പ്രഥമന്‍, ചക്ക കയ്ലെട്ട്, ചക്ക ഉണ്ണിയപ്പം  എന്തിനു ചക്കചിക്കനും  ചക്ക ബിരിയാണിയും  വരെ.




 ചക്കയായതു കൊണ്ടു  വില കുറവൊന്നും ഇല്ല കേട്ടോ , എന്നാലും സ്വാദിഷ്ടമായ  ചക്ക വിഭവങ്ങള്‍  കഴിക്കന്‍ കഴിഞ്ഞു.  എന്താ കൊതി വരുന്നോ, പ്രദര്ശനം വീണ്ടും ഉണ്ടാവും കാത്തിരിക്കുക. . 

 

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്