Posts

Showing posts from April, 2023

32.കാരട്ടും കോഴിമുട്ടയും കാപ്പിക്കുരുവും : ഒരു കഥ

Image
                                                      ( സ്വാമി ഉദിത് ചൈതന്യ പറഞ്ഞത് )   ഒരു യുവതി തന്റെ അമ്മയുടെ അടുത്തെത്തി തന്റെ ജീവിതം വളരെ കഷ്ടത്തിൽ ആണെന്നും ഈ ജീവിതം തനിക്കു മതിയായി എന്നു പറഞ്ഞു. “ അമ്മേ എനിക്കിതു മതിയായി , ഞാൻ ഇതു അവസാനിപ്പിക്കുകയാണു. ഒരു പ്രശ്നത്തിനു പരിഹാരം കാണുമ്പോൾ മറ്റൊന്നുണ്ടാകുന്നു.എനിക്കു വയ്യ. ”   അമ്മ മകളെ അടുക്കളയിലേക്കു കൊണ്ടു പോയി. അവിടെ മൂന്നു പാത്രങ്ങൾ എടുത്തു മൂന്നിലും വെള്ളം നിറച്ചു അടുപ്പത്തു വച്ചു. ആദ്യത്തേതിൽ അമ്മ കുറച്ചു കാരട്ട് എടുത്തിട്ടു.   ഇട്ടു. രണ്ടാമത്തെതിൽ ഒരു കോഴിമുട്ടയും മൂന്നാമത്തെതിൽ കുറച്ചു കാപ്പിക്കുരുവും . ഇരുപതു മിനുട്ടു എല്ലാ പാത്രവും തിളപ്പിച്ചു. പാത്രങ്ങൾ വാങ്ങി വച്ചു. ആദ്യത്തെ പാത്രത്തിൽ നിന്നു കാരട്ടു ഒരു പ്ലേറ്റിൽ എടുത്തു വച്ചു. , രണ്ടാമത്തെ പാത്രത്തിൽ നിന്നു മുട്ടയും എടുതു വച്ചു. മൂന്നാമത്തെ പാത്രത്തിൽ നിന്നു കാപ്പി ഒരു കപ്പിൽ ഒഴിച്ചു വച്ചു. മകളോടു ചോദിച്ചു , നീ ...

31.മദ്യം വിഷമാണ് , അത് മനുഷ്യനെ നശിപ്പിക്കുന്നു

Image
    മദ്യാസക്തി ഇല്ലാതാക്കാന്‍ ചികിത്സിക്കുന്ന ഒരു    ഡോക്ടര്‍     പുതിയതായി     വന്ന    ഒരു സംഘം രോഗികളെ    പരിചയപ്പെടുകയായിരുന്നു. അദ്ദേഹം    മദ്യത്തിന്‍റെ    ദൂഷ്യവശങ്ങള്‍     കാണിക്കാന്‍ രണ്ട്     ഗ്ലാസ്സ്    എടുത്തു.    ഒന്നില്‍    ശുദ്ധമായ    വെള്ളം     എടുത്തു.    മറ്റേ    ഗ്ലാസില്‍     മദ്യവും    എടുത്തു    മേശപ്പുറത്തു    വെച്ചു. രോഗികളെ    കാണിച്ചു. തുടര്‍ന്ന്    അദ്ദേഹം    വെള്ളം നിറച്ച    ഗ്ലാസില്‍    ജീവനുള്ള ഒരു വിരയെ    എടുത്തിട്ടു. അതു     സുഖമായി അതിനകത്തു    കിടന്നു    കളിച്ചു. അടുത്തതായി    ഡോക്ടര്‍ മറ്റൊരു     വിരയെ    എടുത്തു     മദ്യം    നിറച്ച    ഗ്ലാസ്സില്‍ ഇട്ടു...

30 .എഞ്ചിനീയറും പ്രൊഗ്രാമറും

  ഒരു എഞ്ചിനീയറും പ്രോഗ്രാമറും വിമാനത്തില്‍ തൊട്ടടുത്ത സീറ്റുകളില് ആയിരുന്നു ഇരുന്നതു. വിമാനം പറന്നുയറ്ന്നപ്പോള് തന്നെ എഞ്ചിനീയറ് അല്പം ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. പ്രൊഗ്രാമര്‍ക്ക് ഉറക്കം വരുന്നില്ല എന്നു മാത്രമല്ല അല്പം സംഭാഷണം ആകാമെന്നുണ്ടു. അയാള് എഞ്ചിനീയറെ ഒരു കളിക്കുക്ഷണിച്ചു. എഞ്ചിനീയറ് താല്പര്യം പ്രകടിപ്പിച്ചില്ല. അയാള് പറഞ്ഞു. “ ഇതു വളരെ എളുപ്പമുള്ള കളി ആണു. ഞാന്‍ നിങ്ങളോടു ഒരു ചോദ്യം ചോദിക്കും. നിങ്ങള്‍ക്ക്   ഉത്തരം പറയാന്‍ കഴിഞില്ലെങ്കില് നിങ്ങള്‍ എനിക്കു നൂറു രൂപാ തരണം. നിങ്ങള് എന്നോടു ചോദിക്കുന്ന ചോദ്യത്തിനു എനിക്കു ഉത്തരം പറയാന്‍ കഴിഞില്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് 100 രൂപാ തരാം. ” . എഞ്ചിയറെന്നിട്ടും താല്പര്യം പ്രകടിപ്പിച്ചില്ല. പ്രോഗ്രാമറ് ക്ഷമ നശിച്ചു പറഞ്ഞു. “ ശരി എന്റെ ചോദ്യത്തിനു നിങ്ങള്‍ ഉത്തരം പറഞില്ലെങ്കില്‍ 100 രൂപാ തന്നാല്‍ മതി. എന്നാല്‍ നിങ്ങളുടെ ചോദ്യത്തിനു ഞാന്‍ ഉത്തരം പറഞില്ലെങ്കില് ഞാന് 1000 രൂപാ നിങ്ങള്‍ക്ക് തരാം. “ എഞ്ചിനീയറ് ചെറുതായി തിരിഞ്ഞിരുന്നു. പ്രൊഗ്രാമ്മറ് ചോദിച്ചു: “ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം എന്തു ? ” എഞ്ചിന...

29.പതിനഞ്ചു ചാണക്യ നീതികള്‍

Image
  1). മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക , കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ അവയെല്ലാം സ്വയം ചെയ്തു തീര്‍ക്കാന്‍   കഴിയുകയില്ല. 2). ഒരാള്‍ അധികം സത്യവാന്‍ ആവാന്‍ പാടില്ല , കാരണം വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്‌.   3). ഒരു പാമ്പിനു വിഷമില്ലെങ്കിലും   അതിനു വിഷമുണ്ട് എന്നു നടിക്കുകയാണ് നല്ലത്.   4.) എല്ലാ സൌഹൃദത്തിനു പിന്നിലും ചെറിയ സ്വാര്‍ത്ഥതാല്പര്യമെങ്കിലും ഉണ്ടാവും. സ്വാര്‍ത്ഥ താല്‍പര്യം   ഇല്ലാത്ത സൗഹൃദം ഇല്ല എന്നത് കയ്പുള്ള സത്യമാണ്. 5) ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക: ഞാന്‍ എന്തിനു വേണ്ടി ഇത് ചെയ്യുന്നു , ഇതിന്റെ ഫലം എന്തായിരിക്കും , ഞാന്‍ ഇതില്‍ വിജയി ആകുമോ   ഈ മൂന്നു ചോദ്യങ്ങള്‍ക്ക്   തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകാവൂ. 6) ഭയത്തിനെ അടുത്തെത്തുമ്പോള്‍ തന്നെ ആക്രമിച്ചു നശിപ്പിക്കുക. 7) ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍ യുവത്വവും സ്ത്രീകളുടെ സൗന്ദര്യവുമാണ് 8). നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോറ്റുപോകുമെന്ന ഭയം ഒഴിവാക്കുക , അ...

28.ജന മൈത്രി പോലീസും ഞാനും

Image
  കഴിഞ്ഞ  ദിവസം ഒരിക്കല്‍   എന്‍റെ   വാഹനം തട്ടി ഒരു കുട്ടിക്ക് ചെറിയ  പരുക്കു  പറ്റിയതും   അതിന്‍റെ പേരില്‍  കൊടതി കയറി   2000  രൂപ  പിഴയടച്ചു   രക്ഷപെട്ട   സംഭവവും  വിവരിച്ചിരുന്നു.  പോലീസും ഞാനും തമ്മില്‍ ഉണ്ടായ മറ്റു ചില കൂടിക്കാഴ്ചകള്‍ കൂടി പറയാം. ഇതു കുറച്ചു  പഴയ  സംഭവം ആണ്. കോഴിക്കൊട് വെച്ച്  നടന്നത്. അടുത്ത കാലത്ത് മിക്കവാറും പോലീസ് സ്റ്റെഷനുകളില്‍ “ ജന മൈത്രി “ ആയി ബോര്‍ഡു വച്ച് കണ്ടു , അതിന്റെ ഫലം എന്താണെന്ന് ചില തമാശ കാര്‍ട്ടൂണുകളില്‍ കള്ളനു ബീടി കത്തിച്ചു കൊടുക്കുന്നതും ക്വോട്ടേഷന്‍ ഗുണ്ടയ്ക്ക് ചായ വാങ്ങി കൊടുക്കുന്നതും ഒക്കെയേ കണ്ടിട്ടുള്ളൂ. ശരിക്കും അതെന്താണെന്ന് നേരിട്ട് അറിയാന്‍ എനിക്കൊരവസരം ഉണ്ടായി.   കാര്യം നിസ്സാരമാണ്. ഞാന്‍ ഒരു ദിവസം എന്റെ പേര്‍സില്‍ നോക്കിയപ്പോള്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് കാണുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം നാഗര്‍ കോവില്‍ വഴി രാമേശ്വരം ക്ഷേത്ര ദര്‍ശനത്തിനു പോയിരുന്നു. അവിടത്തെ ഒരു ഹോട്ടലില്‍ മുറി ബുക്ക്...

27. ഒരു കമ്പിയുടെയും അല്പം നന്മയുടെയും കഥ

  കാലം   1969.   ഇന്നത്തെപോലെ ‘ എല്ലാവരുടെയും കയ്ക്കുള്ളില്‍   മൊബൈല്‍ എന്ന ദുനിയാവ് ’ (   Reliance Mobile  Ad : Duniya Mutti Meim   दुनिया   मुट्टी मे   :)   ഇല്ലാത്ത കാലം . .ഞാന്‍ ആര്‍ ഈ സി യില്‍ ജോലിക്ക് ചേര്‍ന്നിട്ട് ഏതാനും മാസമേ   ആയിട്ടുള്ളൂ. എല്ലാവരെയും പരിചയമായി വരുന്നെ ഉള്ളൂ. ഒരു ദിവസം എന്റെ പേരില്‍ ഒരു കമ്പി വന്നു   ‘ അമ്മ മരിച്ചു ( Mother Expired) ’ ഇതാണ് വിവരം.അന്നത്തെ   പോസ്റ്റ്‌ മാസ്റ്റര്‍ ശ്രീ നോര്‍മല്‍ മൂളിയില്‍ ഈ കമ്പി എഴുതിയെടുത്തപ്പോള്‍ അദ്ദേഹത്തിന് ഒരു വിഷമം , എങ്ങനെ ഒരാളിന് ഇത് നേരിട്ട് കൊടുക്കും . രാവിലെ  മൂന്നു  ബീറ്റ്  പൊശ്റ്റ്മാന്മാര്‍ക്കുള്ള കത്തൊക്കെ  തിരഞെടുത്ത്  എള്‍പ്പിച്ച ശേഷം  അദ്ദേഹം തന്നെ കമ്പിയുമായി എന്റെ ഡിപ്പാര്‍ട്ടുമെന്റില്‍ എത്തി. ഞങ്ങളുടെ വകുപ്പില്‍ ഏറ്റവും സീനിയര്‍ ആയ സഹപ്രവര്‍ത്തകന്‍ ഭരതന്‍ സാറിനെ വിളിച്ചു , മോഹന്‍ ദാസ് എന്ന ഈ കക്ഷിയെ സാറിന് അറിയാമോ , ദു:ഖകരമായ ഈ വിവരം വിവരം സാര്‍ എങ്ങനെയെങ്കിലും അയാളെ ധരിപ്പിക്കുക എന്ന് പറഞ്ഞു കമ്പി അദ്ദേഹത്തിന്റ...