Posts

Showing posts from March, 2023

7.പ്രേതദര്‍ശനം

Image
  (സ്വന്തം അനുഭവകഥ )  ഒ രാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മുഖം എങ്ങനെ ഇരിക്കും ? എനിക്കും ചേട്ടനും കാര്യമായ സംശയം. ഞങ്ങളുടെ സമപ്രായക്കാരോടും അല്പം മുതിര്‍ന്നവരോടും ചോദിച്ചു. ആര്‍ക്കും വ്യക്തമായ ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ചിലര്‍ പറഞ്ഞു കണ്ണുന്തി പല്ലു പുറത്തുചാടി ദംഷ്ട്രയൊക്കെ കാണും  എന്ന്. ചെറുപ്പത്തിന്റെ തിളപ്പും ചേട്ടന്റെ അന്ധവിശ്വാസങ്ങളോടുള്ള ' ധീരമായ ' പോരാട്ടവും കാരണം ഞങ്ങള്‍ ഈ കേട്ടറിവുകള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. “ കേട്ടാലറിയാത്തവന്‍ കൊണ്ടാലറിയും ”  എന്നുള്ളതുകൊണ്ടു കണ്ടു തന്നെ മനസ്സിലാക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഏതായാലും അധികം വൈകാതെ തന്നെ ഒരവസരം ഉണ്ടായി. ഞങ്ങളുടെ അല്പം അകന്ന ബന്ധുവായ ഒരു അമ്മൂമ്മ മരിച്ചു. വൈകുന്നേരമാണ് മരിച്ചത്. രാവിലെ മാത്രമേ സംസ്കരിക്കൂ. ഇന്നത്തെപ്പോലെ മൊബൈല്‍  മോര്ച്ചറിയും മറ്റും ഇല്ലാത്ത കാലം.  ഞങ്ങളുടെ വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ ശവം നിലത്തു കിടത്തി വെള്ളവസ്ത്രം കൊണ്ടു മൂടി ചുറ്റും ഭസ്മം വിതറി നിലവിളക്ക് കൊളുത്തി ഭാഗവതം വായിക്കും. ഞങ്ങള്‍ കുട്ടികള്‍ ശവത്തിനു ചുറ്റും ഇരുന്നു “ നാരായണ നാരായണ ”  ജപിക്കണം. ...

8.ആറാം പ്രമാണം ലംഘിച്ച ഒരു കൊച്ചന്‍റെ കഥ

  നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോമോൻ ആദ്യ കുർബാന എടുക്കുന്നതിനു മുൻപുള്ള   വേദപാഠ ക്ലാസ്സിൽ ആണ്   10 കൽപ്പനകൾ വായിച്ചു പഠിക്കുന്നതിന്റെ ഇടയിൽ ആറാം കല്പന   ' വ്യഭിചാരം ' എന്നതാണ്...   ബാക്കി എല്ലാം മനസിലായി ജോമോന് ,   കൊല്ലരുത് , കള്ള സാക്ഷിപറയരുത്   ............. എന്നൊക്കെയുള്ള കല്പനകൾ ......   പക്ഷെ ഈ   വ്യഭിചാരം എന്താണെന്ന് മാത്രം ഒരു പിടിയും ഇല്ലാ ....   പഠിപ്പിക്കുന്ന സാറിനോട് ചോദിച്ചു എന്താ സാറെ ഈ വ്യഭിചാരം   സാർ ചെറുതായി   ഒന്ന് പരുങ്ങി   അതെ ജോമോനെ അതു മോൻ മോന്റെ അപ്പച്ചനോട് ചോദിച്ചാൽ മതി പറഞ്ഞു തരും   ജോമോൻ വീട്ടിൽ വന്നു അപ്പച്ചനോട് ചോദിച്ചു എന്താ അപ്പാ   ഈ   വ്യഭിചാരം   അപ്പനും ആകെ ഒന്ന് പരുങ്ങി ,   പക്ഷെ ജോമോൻ ഉണ്ടോ വിടുന്നു..അറിഞ്ഞിട്ടേ പോകൂ വ്യഭിചാരം എന്താന്നു...   ശല്യം കൂടിയപോ അപ്പൻ മെല്ലെ പറഞ്ഞു കൊടുത്തു മോനെ , നമ്മൾ ഈ തലകുത്തി മറിയുന്നതിനെ ആണ് വ്യഭിചാരം എന്നു പറയുന്നത്. ,,   ജോമോന് ആകെ വിഷമം ...

7.ഒരു പുഞ്ചിരിയുടെ വില

  നമ്മളില്‍  പലരും  എന്നും കാണുന്ന  ചിലരെ  രാവിലെ  ആദ്യം കാണുമ്പോള്‍ പലപ്പോഴും  തിരക്കിനിടയില്‍ ഒന്നും  പറയാതെ  നടന്നു  പോകാറുണ്ട് . എന്നാല്‍ രാവിലെ  പരിചയമുള്ളവരെ ആദ്യം കാണുമ്പോള്‍   ഒരു   “ നമസ്തേ! ” പറയുകയോ , സായിപ്പിന്‍റെ  ഭാഷയില്‍  “ ഹായ് ”   പറയുകയൊ ഇതൊന്നും അല്ലെങ്കില്‍   ഒന്നു  പുഞ്ചിരിക്കുക എങ്കിലും  ചെയ്യുന്നത്   ഒരു  ശീലമാക്കുന്നത്   നല്ലതല്ലേ ?  ചിന്തിക്കുക . ഇനി  കഥ  പറയാം . ഒരു ചെറിയ   ഫാക്ടറിയില്‍    ഏതാണ്ട് നാല്‍പ്പതോളം ജോലിക്കാര്‍   ഉണ്ടായിരുന്നു , അതില്‍ കൂടുതലും   ചെറുപ്പക്കാരായ   സ്ത്രീകള്‍ .എല്ലാവരും   രാവിലെ   എട്ടു മണിക്ക്    വീട്ടിലെ   ജോലി എല്ലാം തീര്‍ത്ത് കുട്ടികള്‍ക്കും    ഭര്‍ത്താവിനും വേണ്ട   ആഹാരവും   മറ്റും തയാറാക്കി   വെച്ച്   വലിയ   തിരക്കില്‍   ആണല്ലോ   അവിടെ   എത്തുന്നത്.   അവിടെ   എന്നും ...

6.ഞങ്ങളുടെ നാട്ടിലെ മദ്യപാനികള്‍

    ഞങ്ങളുടെ നാട്ടിലെ പഴയ കാലത്തെ മദ്യപാനികള്‍ മൂന്നു തരമായിരുന്നു ,   വളരെ മാന്യന്മാരായ തറവാടി കുടിയന്മാര്‍. അവര്‍ മദ്യം അതീവ രഹസ്യമായി തറവാട്ടില്‍ വെച്ചേ കുടിക്കൂ. ആരെയെങ്കിലും വിട്ടു കള്ളുഷാപ്പില്‍ നിന്ന് വീട്ടില്‍ വരുത്തി ,   സ്വന്തം ഭാര്യയുണ്ടാക്കിയ മത്സ്യ കറിയോ കോഴിക്കറിയോ കൂട്ടി മദ്യപിക്കുന്നവര്‍. ഞങ്ങളുടെ അടുത്ത ഒരു ബന്ധു ഇത്തരക്കാരനായിരുന്നു. അദ്ദേഹം ആദ്യം ആദ്യം ജോലിക്കാരെ കൊണ്ടാണ് മദ്യം വാങ്ങിപ്പിച്ചിരുന്നത് ,   പിന്നെ പിന്നെ   സ്വന്തം മക്കളെ തന്നെ മദ്യം വാങ്ങാന്‍ അയച്ചു തുടങ്ങി. ചെറുപ്പത്തില്‍ മകനെ ഉറക്കാന്‍ അമ്മുമ്മ ഉണക്ക മുന്തിരി രാത്രി വെള്ളത്തില്‍ ഇട്ടു പിഴിഞ്ഞ് കൊടുത്തു പിന്നീട് അല്പം ലഹരി കിട്ടാതെ ഉറങ്ങാന്‍ കഴിയുകയില്ല എന്ന സ്ഥിതി വന്നു എന്നാണു കഥ. ഏതായാലും അദ്ദേഹത്തിന്റെ ഭാര്യ ഒന്നാം തരം പാചക വിദഗ്ദ്ധ ആയിരുന്നു ,   പ്രത്യേകിച്ചും മത്സ്യ മാംസം കറി വെക്കാന്‍. ഭര്‍ത്താവിനു വൈകുന്നേരം ഷാപ്പില്‍ നിന്ന് വരുത്തിയ കള്ള് ഭാര്യ ഉണ്ടാക്കിയ കറി കൂട്ടി കഴിക്കുമായിരുന്നു. ശ്രീമതിയും ഇടക്ക് കൂടുമായിരുന്നു എന്ന് കിംവദന്തി. ഏതായാലും ചില ദിവസങ്ങളില്‍ ഞ...