കാലം 1969. ഇന്നത്തെപോലെ ‘എല്ലാവരുടെയും കയ്ക്കുള്ളില്‍ മൊബൈല്‍ എന്ന ദുനിയാവ്’ ( Reliance Mobile
Ad : Duniya Mutti Meim दुनिया मुट्टी मे :) ഇല്ലാത്ത കാലം..ഞാന്‍ ആര്‍ ഈ സി യില്‍ ജോലിക്ക് ചേര്‍ന്നിട്ട്
ഏതാനും മാസമേ ആയിട്ടുള്ളൂ. എല്ലാവരെയും പരിചയമായി വരുന്നെ ഉള്ളൂ. ഒരു ദിവസം എന്റെ പേരില്‍
ഒരു കമ്പി വന്നു ‘അമ്മ മരിച്ചു (Mother Expired)’ ഇതാണ് വിവരം.അന്നത്തെ പോസ്റ്റ് മാസ്റ്റര്‍ ശ്രീ നോര്‍മല്‍
മൂളിയില്‍ ഈ കമ്പി എഴുതിയെടുത്തപ്പോള്‍ അദ്ദേഹത്തിന് ഒരു വിഷമം, എങ്ങനെ ഒരാളിന് ഇത് നേരിട്ട് കൊടുക്കും. രാവിലെ മൂന്നു
ബീറ്റ് പൊശ്റ്റ്മാന്മാര്‍ക്കുള്ള കത്തൊക്കെ തിരഞെടുത്ത്
എള്‍പ്പിച്ച ശേഷം അദ്ദേഹം തന്നെ
കമ്പിയുമായി എന്റെ ഡിപ്പാര്‍ട്ടുമെന്റില്‍ എത്തി. ഞങ്ങളുടെ വകുപ്പില്‍ ഏറ്റവും
സീനിയര്‍ ആയ സഹപ്രവര്‍ത്തകന്‍ ഭരതന്‍ സാറിനെ വിളിച്ചു, മോഹന്‍
ദാസ് എന്ന ഈ കക്ഷിയെ സാറിന് അറിയാമോ, ദു:ഖകരമായ ഈ വിവരം വിവരം
സാര്‍ എങ്ങനെയെങ്കിലും അയാളെ ധരിപ്പിക്കുക എന്ന് പറഞ്ഞു കമ്പി അദ്ദേഹത്തിന്റെ
കയ്യില്‍ കൊടുത്തു. ഭരതന്‍ സാര്‍ മെഷീന്‍സ് ലാബില്‍ കുട്ടികളെ സഹായിച്ചു
കൊണ്ടിരുന്ന എന്നെ മെല്ലെ വിളിച്ചു,
‘ എടാ വാ, നമുക്ക് ഒരു ചായ
കുടിക്കാം’ എന്ന് പറഞ്ഞു
പാപച്ചന്റെ കടയിലേക്ക് നടന്നു. സാധാരണ ഞങ്ങള്‍ ജൂനീയര്‍
ആദ്ധ്യാപകര്‍ ചായ കുടിക്കാന്‍
അവിടെ പോകുമെങ്കിലും ഭരതന്‍ സാര്‍ അവിടെ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല.
അതുകൊണ്ട് സാര്‍ എന്നെ ചായ കുടിക്കാന്‍ വിലീച്ചപ്പൊഴേ എന്തൊ കുഴപ്പം ഉണ്ടെന്ന് ഞാന്‍ ഊഹിച്ചു. ഞങ്ങള്‍ ചായക്കടയിലേക്ക് നടന്ന വഴി വീട്ടിലെ വിവരങ്ങള്‍ എല്ലാം ചോദിച്ചു, ആരെങ്കിലും അസുഖം ആയി കിടക്കുന്നുണ്ടൊ എന്നൊക്കെ ചോദിച്ച് അവസാനം അമ്മയില്‍ എത്തി. ‘എങ്ങനെയുണ്ട് നിന്റെ അമ്മയ്ക്ക്’ എന്ന് ചോദ്യം. ഞാന്‍
പറഞ്ഞു : ‘സാറേ, എന്റെ അമ്മ ഞാന്‍ എട്ടാം ക്ലാസില്‍
പഠിക്കുമ്പോള്‍ മരിച്ചു പോയല്ലോ’ .അപ്പോഴാണ് സാര്‍ കമ്പി എന്നെ കാണിച്ചത്. സംഗതി ശരിയാണ്, ആരാണ്
കമ്പി അടിച്ചത് എന്ന് ഞാന്‍ നോക്കി, ബാലകൃഷ്ണ കൈമള്‍,
എന്റെ ശ്രീമതിയുടെ അച്ഛന്റെ ജ്യേഷ്ടന്‍. എന്റെ വകയില്‍ ഒരമ്മാവന്‍.
അദ്ദേഹത്തിന്റെ അമ്മ (മാലതിയുടെ അച്ഛന്‍റെ അമ്മ - അമ്മുമ്മ ) വാര്‍ദ്ധക്യ സഹജമായ അസുഖം ആയി
രണ്ടു വര്‍ഷമായി കിടപ്പിലാണ്, അവരാണ് മരിച്ചത്. വയസ്സ് 80, കമ്പിയില്‍ വാക്കുകള്‍ ചുരുക്കാനുള്ള തത്രപ്പാടില്‍ ആവണം
ഇങ്ങനെ പറ്റിയത്. അമ്മാവന് ഇങ്ലീഷ് ഒന്നും
അറിയാത്തതു കൊണ്ട് പത്തു രൂപയും കൊടുത്ത്
ആരെയോ എനിക്കു കമ്പി അയക്കാന്‍ ഏല്‍പ്പിച്ചു. അയാള്‍ വാക്കുകള്‍ പരമാവധി
ചുരുക്കി ഇങ്ങനെ ആക്കി. എന്നാലും അല്പം ചിരിക്കുള്ളിലും ഞങ്ങളുടെ നോര്‍മ്മന്‍ മൂളീയില്‍ എന്ന പോസ്റ്റ് മാസ്റ്റരുടെ നല്ല
മനസ്സിനു നന്ദി പറഞ്ഞു.
1.Coded telegram on delivery of wife:
‘FOOTBALL ARRIVED PUMP MISSING ‘
2. Telegram between
George Bernard Shaw and Churchil
George Bernard Shaw, telegram to Winston Churchill:
PLEASE ATTEND FIRST NIGHT MY
NEW PLAY. WILL HOLD TWO TICKETS FOR YOU. BRING FRIEND IF YOU HAVE ONE.
Churchill's reply to Shaw:
IMPOSSIBLE ATTEND FIRST NIGHT.
WILL ATTEND SECOND NIGHT IF YOU HAVE ONE.
Comments
Post a Comment