4.ഒരമ്മയുടെ ത്യാഗം

 ഒരു   ചെറിയ   ഗ്രാമത്തില്‍   ഒരമ്മയും  മകനും  ഉണ്ടായിരുന്നു. അച്ഛന്‍  വളരെ  നേരത്തേ  മരിച്ചു.  അമ്മയാണ്   മകനെ കഷ്ടപ്പെട്ടുവളര്‍ത്തിയത്.  ഗ്രാമത്തിലെ ചില വീടുകളില്‍   പണിയെടുത്ത്  ഒരു കുറവും   വരാതെ   അവര്‍  അവനെ വളര്‍ത്തി. നല്ല  ഭക്ഷണം, പഠിക്കാനും  പുസ്തകം  വാങ്ങാനും  വസ്ത്രത്തിനും   ഒന്നും  യാതൊരു കുറവും   ഇല്ലാതെ  അവന്‍റെ  സ്കൂളിലെ   ധനികരായ   മറ്റുകുട്ടികള്‍ക്കൊപ്പം   ഒട്ടും   കുറവുകളില്ലാതെ  അവന്‍   പഠിച്ചു    വളര്‍ന്നു.

എന്നാല്‍   ആ പാവം  അമ്മക്ക്   ഒരു കുറവുണ്ടായിരുന്നു. അവര്‍ക്ക്   ഒരു  കണ്ണു  മാത്രമേ  ഉണ്ടായിരുന്നുള്ളു.  ഇക്കാര്യത്തില്‍   മകനും വലിയ   വിഷമവും അല്ല  നാണക്കേട്  തന്നെ  ഉണ്ടായിരുന്നു. ഈ  കുറവുകൊണ്ട്   മകന്  അമ്മയോട് വെറുപ്പു തന്നെ  ആയിരുന്നു.   പരസ്യമായി  അവന്‍ ഒരിക്കലും അമ്മയുടെ  കൂടെ  പുറത്തിറങ്ങാറില്ലായിരുന്നു. ഒരിക്കല്‍  അവന്‍ ഉച്ചഭക്ഷണം എടുക്കാന്‍   മറന്നു.  അമ്മ  അവന്‍റെ  ഭക്ഷണവുമായി   നട്ടുച്ചക്ക്   വിയര്‍ത്തു  കുളിച്ച്   സ്കൂളില്‍ ഭക്ഷണവുമായി  എത്തി.  അവര്‍  ഉടുത്തിരുന്ന  വസ്ത്രം  അത്ര  നല്ലതൊന്നും  ആയിരുന്നില്ല്ല,  അവന്‍റെ  കൂട്ടുകാര്‍   അത്   ആരാണെന്നു  തിരഞ്ഞു. അവന്‍ പറഞ്ഞു  അവന്‍റെ  വീട്ടിലെ  ജോലിക്കാരി  ആണെന്നു. എന്നാല്‍   വൈകുന്നേരം  വീട്ടില്‍ എത്തിയപ്പോള്‍  അവന്‍  അമ്മയെ  കണക്കിനു ശകാരിച്ചു. തള്ളേ, നിങ്ങള്‍  എന്തിനാണ്  എന്നെ  നാണം കെടുത്താന്‍   എന്‍റെ സ്കൂളിലേക്ക്   വന്നത് . നിങ്ങളുടെ  ഒറ്റക്കണ്ണും   വ്റുത്തികെട്ട  വസ്ത്രവും കൊണ്ട്  ഇനി ഒരിക്കലും   നിങ്ങള്‍   എന്‍റെ  സ്കൂളില്‍   വന്നു  പോകരുത്. 

എന്നാല്‍ അവന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എല്ലാ  ക്ലാസ്സിലും  അവന്‍ ഉയര്‍ന്ന  മാര്‍ക്കൊടെ  ഒന്നാമനായി   പാസായി. പത്താം   ക്ലാസ് പരീക്ഷ  അവന്‍  റാങ്കോടെ   പാസായി. സ്കോളര്‍ഷിപ്പോടെ  അവന്‍   ഉപരി പഠനത്തിനു   നഗരത്തിലെ കോളേജില്‍ ആദ്യ  ബിരുദം  കഴിഞ്ഞ്   കൂടുതല്‍   അവനു ദൂരെ  ഒരു  യൂണിവേര്‍സിറ്റിയില്‍   പ്രവേശനം  കിട്ടി. അവനെ  തുടര്‍ന്നു  പഠിക്കാന്‍  അമ്മ   പരമാവധി   സഹായിച്ചു.   സ്കോളര്‍ഷിപ്പു   കിട്ടിയതു   കൊണ്ട്   അമ്മക്ക്   കൂടുതല്‍   ബുദ്ധിമുട്ടേണ്ടിവന്നില്ല. വല്ലപ്പോഴും വീട്ടില്‍  വരുമ്പോള്‍ മകന്‍  അമ്മയോട്     സ്നേഹമുള്ള ഒരു  വാക്കുപോലും  പറഞ്ഞില്ല. പാവം  ആ സ്ത്രീ  തന്‍റെ  മകന്‍റെ  ഉയര്‍ച്ചക്കു  വേണ്ടി  എല്ലാം  സഹിച്ചു. അവര്‍  രോഗാതുരയായെങ്കിലും    വീട്ടു ജോലി   നിര്‍ത്തിയിരുന്നില്ല.

മകന്‍    പഠിച്ച്   ബിരുദാനന്തര   ബിരുദവും  പി.എച്ച്.ഡി.  വരെ  നേടി. അവന്‍ പഠിച്ച മഹാനഗരത്തില്‍  തന്നെ  അവനു   നല്ല  ശമ്പളത്തില്‍  ജോലിയും  കിട്ടി.   നല്ല   ജോലി കിട്ടിയപ്പോള്‍   അവനവിടെ  നിന്നു  തന്നെ  നല്ലൊരു വിവാഹ  ബന്ധവും കിട്ടി. അവന്‍   അമ്മയുടെ  അനുവാദത്തിനു  പോലും   കാത്തു നില്‍ക്കാതെ   വിവാഹം   കഴിച്ച് നഗരത്തില്‍  തന്നെ  താമസം  ആക്കി. അവനു   രണ്ട്  കുട്ടികളും  ആയി.

ഏതാനും  വര്‍ഷങ്ങള്‍  കഴിഞ്ഞപ്പോള്‍ അവന്‍റെ  അമ്മ  എങ്ങനെയോ    അവന്‍റെ  വിവരങ്ങള്‍  ആരോടോ  ചോദിച്ചു  മനസ്സിലാക്കി  അവന്‍റെ  വീട്ടില്‍  എത്തി. അവര്‍  അവന്‍റെ  വീട്ടിലെ  കാളിങ്  ബെല്ലില്‍  വിറച്ചു   കൊണ്ട്   വിരലമര്‍ത്തി. അവന്‍റെ  ആറു വയസ്സായ  മൂത്ത  കുട്ടിയാണ്  വാതില്‍  തുറന്നത്. ഒരു   പ്രായമായ  അത്ര  നല്ല  വസ്ത്രമൊന്നും  ധരിക്കാതെ  വന്ന  ആ വ്റുദ്ധയെ കണ്ട്  കുട്ടി  വിളിച്ചു  പറഞ്ഞു. പപ്പാ   , ഇതാ  ഇവിടെ  ഒരു  ഭിക്ഷക്കാരി   വന്നിരിക്കുന്നു , എന്തെങ്കിലും  കൊടുത്ത്  വിടു . അയാള്‍   ഏതാനും  നാണയത്തുട്ടുകളുമായി  ഇറങ്ങി   വന്നു. ഒറ്റ  നോട്ടത്തില്‍  തന്നെ അവനു തന്‍റെ  അമ്മയെ  തിരിച്ചറിഞ്ഞു. എന്നാല്‍  അവന്‍  അതു   കുട്ടികളെ  അറിയിക്കാതെ  അവരെ   വഴക്കു  പറഞ്ഞു .എന്തിനാ   തള്ളേ  നിങ്ങള്‍ നിങ്ങളുടെ  ഈ ബീഭത്സ രൂപം  കാട്ടി  എന്‍റെ  കുഞ്ഞുങ്ങളെ   ഭയപ്പെടുത്താന്‍ വന്നത് , നിങ്ങള്‍ക്ക്   സഹായം  വല്ലതും  വേണമായിരുന്നെങ്കില്‍   ഞാന്‍  അയച്ചു  തരുമായിരുന്നല്ലൊ . അമ്മ  കുട്ടികള്‍   കേള്‍ക്കാതെ  പറഞ്ഞു  മോനേ  , ഞാന്‍  നിന്നില്‍  നിന്ന്   ഒന്നും  വാങ്ങാന്‍   വന്നതല്ല,  എനിക്കു  നിന്നെയും ഭാര്യയെയും കുഞ്ഞുങ്ങളെയും മരിക്കുന്നതിനു മുമ്പ് ഒന്നു   കാണണം  എന്നു  തോന്നി, അതിനു  മാത്രം  വന്നതാണ് . എന്നാല്‍  അയാള്‍  അവരെ  വീട്ടിലേക്കു  പോലും  കയറ്റാതെ  ആട്ടിപ്പായിച്ചു.  പാവം ആ സ്ത്രീ   മിണ്ടാതെ  തിരിച്ചു  ഗ്രാമത്തിലേക്കു  പോയി.

ഏതാനും  മാസങ്ങള്‍   കഴിഞ്ഞു.   അവന്‍   ആദ്യം  പഠിച്ച  സ്കൂളിന്‍റെ   ജൂബിലി  പ്രമാണിച്ച്  വിശിഷ്ട  പൂര്‍വവിദ്യാര്‍ത്ഥി   എന്ന  നിലയില്‍   പങ്കെടുക്കാന്‍  ക്ഷണം  കിട്ടി.  അമ്മയെ   ആട്ടിപ്പായിച്ചതില്‍ അവന്  അല്‍പം  കുറ്റബോധം  തോന്നി. സ്കൂളിലും  പോകാം , അമ്മയെയും  കാണാം  എന്നു കരുതി  അവന്‍  നാട്ടിലേക്ക്  തിരിച്ചു,  നഗരത്തിലെ  ഹോട്ടലില്‍   മുറി  എടുത്തു  താമസിച്ച്  അയാള്‍   സ്കൂളിലെ  പരിപാടി  കഴിഞ്ഞ്   അവന്‍റെ  പഴയ  വീട്ടിലെത്തി. വീട്   മിക്കവാറും  ദ്രവിച്ച്   നിലം  പതിക്കാറായിരുന്നു. അവിടെ  അവനാരെയും  കാണാന്‍  കഴിഞ്ഞില്ല.  ദ്രവിച്ച  വാതലില്‍  അവന്‍ മുട്ടി  വിളിച്ചു  നോക്കി. ആരും  വിളി കേട്ടില്ല.  അപരിചിതരെ  അവിടെ  കണ്ട്    അയല്‍വക്കത്തെ  സ്ത്രീ  വിളിച്ചു പറഞ്ഞു അവിടെ  ആരും  താമസമില്ല, അവിടത്തെ   അമ്മുമ്മ  ഏതാനും   ദിവസം  മുമ്പ്  രോഗം     വര്‍ദ്ധിച്ചു   മരിച്ചു പോയി. നിങ്ങള്‍ ആരാ ? അവരുടെ  ബന്ധു  ആണോ ? .  അവന്‍ പറഞ്ഞു  അതെ .   എന്നാല്‍   നിങ്ങളുടെ  കയ്യില്‍ തരാന്‍  ഒരു   കത്ത്  എന്നെ  ഏല്‍പ്പിച്ചിട്ടുണ്ട്, അത്   ഇതാണ്. അവര്‍  കത്തെടുത്ത്  അവനു  കൊടുത്തു. വിറക്കുന്ന  കൈകളോടെ  അവന്‍  ആ കത്തു  വായിച്ചു  നോക്കി. അവര്‍  എഴുതിയിരുന്നു : മകനെ  ഞാന്‍  അവിടെ  നിന്‍റെ  വീട്ടില്‍  വന്നു  നിന്നെ  വേദനിപ്പിച്ചതില്‍ മാപ്പാക്കണം.  എനിക്കു  കുറെ  നാളായി  സുഖമില്ല,  ഡോക്ടര്‍  പറഞ്ഞു  ഇതു  ഭേദം  ആകുന്ന  രോഗമല്ല, അമ്മക്കു അധിക  നാള്‍   ജീവിതമില്ല, അതുകൊണ്ട്മരിക്കുന്നതിനു  മുന്പ് നിന്നെയും  നിന്‍റെ  കുഞ്ഞുങ്ങളെയും  കാണാന്‍   വന്നതായിരുന്നു. ഇനി  നിന്നെ  എനിക്കു  കാണാന്‍ കഴിയുമെന്നു  വിശ്വാസമില്ല, അതു കൊണ്ടാണ്  ഞാന്‍  ഈ കത്ത്   എന്‍റെ  അയല്വക്കത്തെ  സ്ത്രീയെ  ഏല്‍പ്പിക്കുന്നത്.  എന്‍റെ  പൊന്നു  മക്കളെ, എനിക്കു യാതൊരു  പരാതിയുമില്ല നീയും  നിന്‍റെ  കുടുംബവും   നല്ല  നിലയില്‍   ആണല്ലൊ , അതില്‍ കൂടുതല്‍  ഈ അമ്മക്ക്  സന്തോഷിക്കാന്‍  എന്തു  വേണം. അവസാനമായി  ഇന്നെങ്കിലും   നീ    വിവരം  അറിയണം. ഇതുവരെ  നിന്നില്‍  നിന്നു  ഒളിച്ചു  വെച്ച   ഈ രഹസ്യം   ഞാന്‍ പറഞ്ഞില്ലെങ്കില്‍     ദൈവം  എന്നോട്   പൊറുക്കുകയില്ല. .മകനേ , ഞാന്‍  ഒറ്റക്കണ്ണി  ആയതു കൊണ്ട്   നീ  ജീവിതം  മുഴുവന്‍  എന്നെ  വെറുത്തു. എന്നാല്‍   ഞാന്‍  എങ്ങനെയാണ്  ഒറ്റക്കണ്ണി  ആയതെന്നു  നിനക്കറിയാമോ?  നീ  കുട്ടി ആയിരുന്നപ്പൊള്‍   ഒരു  അപകടത്തില്‍  നിന്‍റെ  ഒരു കണ്ണു  നഷ്ടപ്പെട്ടു. നീ    ജീവിതം മുഴുവന്‍  ഒറ്റക്കണ്ണനായി   ജീവിക്കുന്നത്  എനിക്കു  സഹിക്കുമായിരുന്നില്ല, ഡോക്ടര്‍മാരൊട്  ഞാന്‍  എന്‍റെ  ഒരു കണ്ണ്   നിനക്കു മാറ്റി വെക്കാന്‍  പറഞ്ഞു. അവര്‍   രഹസ്യമായി  തന്നെ  അതു ചെയ്തു. അപ്പോള്‍  അങ്ങനെ  നീ  രണ്ട്  കണ്ണും  ഉള്ളവനായി,  ഞാന്‍   ഒറ്റക്കണ്ണിയും , സാരമില്ല , നിനക്കു  ഈ ലോകം  മുഴുവന്‍   കാണാനും    വിജയിക്കാനും   സാധിച്ചതില്‍   നിന്‍റമ്മക്കു  തികഞ്ഞ  ചാരിതാര്‍ത്ഥ്യമേ  ഉള്ളൂ. മകനെ നീ  നിന്‍റെ  കുഞ്ഞുങ്ങളെയും  ഭാര്യയെയും  നല്ലതു പോലെ   സ്നേഹിക്കണം       ദൈവം നിനക്കും കുടുംബത്തിനും എന്നും തുണയായിരിക്കും. എനിക്കുറപ്പുണ്ട്.  .നിന്‍റെ  ഒറ്റക്കണ്ണിയായ  അമ്മ .           

നന്ദി  നമസ്കാരം

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്