2. ദൈവത്തിനെ കാണാന്‍ പോയ കുട്ടനും ദൈവത്തിനെ കണ്ട അമ്മുമ്മയും
അന്ന് സ്കൂളിന് അവധിയായിരുന്നു. അച്ഛന്‍ ആഫീസില്‍ പോയി, അമ്മയും രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടനും മാത്രമായി വീട്ടില്‍. അമ്മ വീട്ടുജോലിയില്‍ തിരക്കിലായിരുന്നു. കുട്ടന്‍ കുറെ നേരം അതും ഇതും കളിച്ചു, ബോറടിച്ചപ്പോള്‍ അവന്‍റെ നല്ല വസ്ത്രവും ധരിച്ചു അമ്മയുടെ അടുത്തു വന്നു.
കുട്ടന്‍ : അമ്മേ ഞാന്‍ ഒരിടം വരെ
പോകുകയാ,
വൈകുന്നേരമേ തിരിച്ചു വരൂ.
എവിടെ കളിക്കാന്‍ പോയാലും 4 30 മണിക്കു മുമ്പ് കുട്ടന്‍ വീട്ടില്‍
തിരിച്ചു വരുമെന്ന്
ഉറപ്പുള്ള അമ്മ ചോദിച്ചു: എങ്ങോട്ടാ മക്കളേ ?
കുട്ടന്‍ : അമ്മേ
ഇന്നു ഞാന്‍ ദൈവത്തിനെ
കാണാന്‍ പോകുന്നു.
കുട്ടന്‍റെ വികൃതികള്‍ നല്ലതു പോലെ അറിയാവുന്ന അമ്മ
പറഞ്ഞു.: കുട്ടാ അതിനു
നിനക്കു കുറെ ദൂരം നടക്കേണ്ടി വരില്ലേ ? നിനക്കു വിശക്കില്ലെ ?
കുട്ടന്‍ : അമ്മ എന്തെങ്കിലും
തിന്നാനും കുടിക്കാനും എന്‍റെ
സ്കൂള്‍ ബാഗില്‍ വെച്ചു തന്നാല്‍ മതി.
അവര്‍ തലേദിവസം
അച്ഛന്‍ വാങ്ങി ക്കൊണ്ടു വന്ന
കുട്ടനു നല്ലതു പോലെ ഇഷ്ടമായ
കുറച്ചു ബിസ്കറ്റും കുടിക്കാന്‍ അവനിഷ്ടമായ ഓറഞ്ച് ജ്യൂസിന്‍റെ 3-4 ക്യാനും
ബാഗില്‍ ആക്കി കൊടൂത്തു. 4 മണിക്കു തന്നെ വീട്ടില്‍
എത്തണേ എന്നോര്‍മ്മിപ്പിച്ച് അമ്മ
അവനെ യാത്രയാക്കി.
കുട്ടന്‍ ഒരു മൂളിപ്പാട്ടും ഒക്കെ പാടി
കുറെ നടന്നു നടന്ന്
അവരുടെ വീട്ടില്‍ നിന്നു കുറച്ചു ദൂരെയുള്ള
ഒരു പാര്‍ക്കില്‍ എത്തി. വെയില്‍ കൂടി, അവനു അല്‍പ്പം
വിശപ്പും ദാഹവും തോന്നി, ക്ഷീണിച്ചു അവന്‍ പാര്‍ക്കിലെ ഒരു
സിമന്‍റ്റ് ബെഞ്ചില്‍ ഇരുന്നു.
മെല്ലെ അവന്‍റെ ബാഗ് തുറന്ന്
അതില്‍ നിന്നു കുറച്ച് ബിസ്കറ്റും കുടിക്കാനുള്ള ഒരു ക്യാനും
എടുത്തു പുറത്തു വെച്ചു. അപ്പോള്‍ അവന്‍
ശ്രദ്ധിച്ചു , അവന്‍റെ നേരെ
എതിരെ ഉള്ള ബെഞ്ചില്‍
നന്നേ പ്രായമുള്ള ഒരു അമ്മുമ്മ
ഇരിക്കുന്നു. അവര്‍ അവനെ തന്നെ
നോക്കുന്നതായി അവനു തോന്നി. അവന്‍ വിചാരിച്ചു
അമ്മുമ്മക്ക് വിശക്കുന്നുണ്ടാവും
. അവന്‍ മെല്ലെ ബാഗില്‍
നിന്ന് എടുത്ത ബിസ്കറ്റില്‍ നിന്നു
കുറച്ച് അമ്മുമ്മയുടെ അടുത്തു
ചെന്നു അവര്‍ക്കു കൊടുത്തു. അമ്മുമ്മ അതു വാങ്ങി
അവനെ നോക്കി ഒന്നു ചിരിച്ചു.
അമ്മുമ്മയുടെ പല്ലില്ലാത്ത ചിരി
അവനു വളരെ ഭംഗിയുള്ളതായി തോന്നി. ഭക്ഷണം കഴിച്ചു
കുറെ നേരം അവന്‍ അവിടെ കളിച്ചു
കൊണ്ടിരുന്നു. നേരം ഉച്ചയായി. നല്ലതു പോലെ
അവനു വിശപ്പ് തോന്നി , അവന്‍ പഴയ ബെഞ്ചില്‍
തന്നെ വന്നിരുന്നു. ബാഗില്‍ നിന്നു
കുറച്ചു കൂടി ബിസ്കറ്റും കുടിക്കാന്‍ ജ്യൂസും
എടുത്തു,. അപ്പോഴും
അവന്‍ നേരത്തെ കണ്ട
അമ്മുമ്മ അവിടെ തന്നെ അവനെ
നോക്കി എതിരെയുള്ള ബെഞ്ചില്‍
ഇരിക്കുന്നുണ്ടായിരുന്നു. ഇത്തവണ
അവന്‍ കുറെ ബിസ്കറ്റും കുടിക്കാന്‍ ഉള്ള ജ്യൂസും അമ്മുമ്മക്കു കൊടുത്തു.
ഇത്തവണയും അമ്മുമ്മ നല്ലതു
പോലെ ചിരിച്ചു. അവന് ഭയങ്കര
സന്തോഷമായി . അവന്‍
വിചാരിച്ചു ഈ അമ്മുമ്മയുടെ
ചിരിക്ക് എന്തൊരു ഭംഗിയാണ്. ഭക്ഷണം കഴിഞ്ഞ് അല്‍പ്പനേരം വിശ്രമിച്ചതിനു ശേഷം വീണ്ടും കുറെ നേരം
കളിച്ചു. സമയം മൂന്നു മണി കഴിഞ്ഞു. കുട്ടന്‍ ദൂരെ
കണ്ട നഗരസഭയിലെ നാഴിക
മണിയില്‍ സമയം നോക്കി , വീട്ടില്‍ പോകാന്‍
സമയം ആയി എന്നു
മനസ്സിലായി. അവന്‍ ബാഗ് തുറന്നു
ബാക്കിയുള്ള ബിസ്കറ്റും ജ്യൂസും
എടുത്തു പകുതി അമ്മുമ്മക്കു
കൊടുത്തു. അമ്മുമ്മ പിന്നെയും നല്ലതു
പോലെ ചിരിച്ചു , കുട്ടന്‍ അമ്മുമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.ബാക്കി ബിസ്കറ്റും
കഴിച്ച് ജ്യൂസും കുടിച്ച്
മെല്ലെ പാട്ടും പാടി വീട്ടിലേക്കു പുറപ്പെട്ടു/ വഴിയില്‍ അമ്മുമ്മയുടെ ചിരിയുടെ
ഭംഗി തന്നെ ആയിരുന്നു
അവന് ഓര്‍മ്മിച്ചു കൊണ്ടിരുന്നത്.
അവന്‍ വീട്ടില്‍ എത്തി. അവന്‍റെ സന്തോഷം
കണ്ട് അമ്മ ചോദിച്ചു കുട്ടാ
നീ ഇന്നു ഭയങ്കര
സന്തോഷത്തില്‍ ആണല്ലൊ. നീ ഇന്നു
ദൈവത്തിനെ നേരിട്ടു കണ്ടു
എന്നു തോന്നുന്നല്ലൊ.
കുട്ടന്‍ പറഞ്ഞു. അമ്മേ
ഇന്നു ഞാന്‍ ശരിക്കും ദൈവത്തിനെ
കണ്ടു. അമ്മെ എല്ലാവരും
പറയുന്നതു പോലെ ദൈവം അത്ര ചെറുപ്പമൊന്നുമല്ല.
ദൈവത്തിനു നല്ല പ്രായം
ഉണ്ട്, നമ്മുടെ
അമ്മുമ്മയുടെ പോലെ. എന്നാല്‍
ദൈവത്തിന്‍റെ ചിരിക്കു എന്തൊരു ഭംഗി
ആണെന്നോ ?
അമ്മ ചിരിച്ചു കൊണ്ട് കുട്ടന്‍റെ
സന്തോഷത്തില്‍ പങ്കു കൂടി.
ഇനി നമ്മുടെ
അമ്മുമ്മ വൈകുന്നേരമായപ്പോള്‍ അവര്‍
താമസിച്ചു കൊണ്ടിരുന്ന മകന്‍റെ
വീട്ടില്‍ എത്തി . മരുമകള്‍ക്ക് അമ്മായിഅമ്മ അവിടെയും
ഇവിടെയും തെണ്ടി നടക്കുന്നതില്‍
അത്ര സന്തോഷം ഉള്ളവര്‍ ആയിരുന്നില്ല. മകന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ അമ്മയോട് ചോദിച്ചു. “
തള്ളെ ,
നിങ്ങള്‍ ഇന്നെവിടെയാ തെണ്ടാന്‍
പോയത് ?ആരെയൊക്കെയാ
ശല്യപ്പെടുത്തിയത്?”
അമ്മ പറഞ്ഞു. മോനെ , ഇന്നു എന്‍റെ
ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട
ദിവസം ആണ്. ഞാന്‍ ഇന്നു
ദൈവത്തിനെ നേരിട്ടു കണ്ടു. എല്ലാവരും
പറയുന്നതു പോലെ ദൈവം അത്ര
പ്രായമൊന്നും ഉള്ള ആളല്ല, ദൈവം ഒരു
കൊച്ചു കുഞ്ഞാണ്. അവന്‍
എനിക്ക് എന്തൊക്കെ തിന്നാന്‍ തന്നു എന്നോ ?
മകന്‍ കൂടുതലൊന്നും
പറയാതെ ചിരിച്ചു .
അതാണ് ദൈവം , സ്നേഹമാണ് ദൈവം, തനിക്കുള്ളത്
മറ്റുള്ളവരുമായി സ്നേഹപൂര്‍വം പങ്കിടുന്നതാണ് ദൈവത്തെ നേരിട്ട് കാണാന്‍ ഏറ്റവും നല്ല വഴി .

Comments
Post a Comment